
സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ സി. ജെ ജോർജ്, സി.ഐ.എ ചെയർമാൻ നവാസ് മീരാൻ, അപ്പോളോ ടയേഴ്സിന്റെ ഹെഡ് ജോർജ് ഉമ്മൻ, ജെൻ റോബോട്ടിക്സിന്റെ സിഇഒ വിമൽ ഗോവിന്ദ്, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് നിസ്സാറുദീൻ തുടങ്ങിയവർ പാനൽ ചർച്ചക്കിടയിൽ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) സംയുക്തമായി “വ്യവസായ കേരളം: വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, അടിസ്ഥാന സൗകര്യ വികസനവും, വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുവാൻ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭങ്ങൾക്കൊപ്പം കാർഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും, ഫെർമെന്റേഷൻ സാങ്കേതികവിദ്യ പോലുള്ള കൃഷിയെ ആസ്പദമാക്കിയുള്ള വസ്തുക്കളുടെയും, ഉപകരണങ്ങളുടെയും നിർമ്മാണം വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ തുറന്ന് നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിയാത്മകമായ കഴിവും നൂതന ചിന്തയുമാണ് ഏത് സംരംഭത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ സി. ജെ ജോർജ്, സി.ഐ.എ ചെയർമാൻ നവാസ് മീരാൻ, അപ്പോളോ ടയേഴ്സിന്റെ ഹെഡ് ജോർജ് ഉമ്മൻ, ജെൻ റോബോട്ടിക്സിന്റെ സിഇഒ വിമൽ ഗോവിന്ദ്, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് നിസ്സാറുദീൻ തുടങ്ങിയവർ ചർച്ച ചെയ്തു.
Photo Courtesy - Google








